നായയുടെ ശബ്ദം അനുകരിച്ച് ഒരു രസികൻ പക്ഷി- വിഡിയോ

മനുഷ്യർക്ക് എപ്പോഴും സർപ്രൈസുകൾ നൽകുന്ന പക്ഷിയാണ്‌ സീഗൾ. പലപ്പോഴും ശല്യമാകാറുമുണ്ട്, ചിരി പടർത്താറുമുണ്ട്. അടുത്തിടെ ഒരാളുടെ കയ്യിൽനിന്നും കെഎഫ്സിയുടെ കവറും തട്ടിപ്പറിച്ച് പറക്കുന്ന സീഗളിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. അതുപോലെ നല്ല വേഗതയിൽ ഒരാളുടെ മുഖത്ത് വന്നിടിച്ചും സീഗൾ വാർത്തയിൽ ഇടംനേടി. ഇത്രയും കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഈ പക്ഷി ഇപ്പോൾ രസകരമായ ഒരു കൗതുകമാണ് ഒരുക്കിയിരിക്കുന്നത്.

ഒരു ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു സീഗൾ. അപ്പോൾ ഒരാൾ നായയുടെ ശബ്ദത്തിൽ സീഗളിനെ ഭയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കൂളായി ഇരിക്കുന്ന സീഗൾ അതേപോലെ തന്നെ നായയുടെ കുര തിരികെ അനുകരിച്ചു കാണിച്ചുകൊടുത്തു. ഈ അവിശ്വസനീയമായ നിമിഷം അദ്ദേഹം വിഡിയോയിൽ പകർത്തിയിരുന്നു. ഈ വീടിന്റെ ബാൽക്കണിയിൽ കുഞ്ഞിനെ വളർത്തുകയാണ് സീഗൾ. ഇതിനിടയിലാണ് ഉടമ കുരച്ച് ഭയപ്പെടുത്താൻ നോക്കിയത്. ഇപ്പോൾ ദിവസവും ഈ സീഗൾ കുറയ്ക്കും എന്നതാണ് വളരെ രസകരമായ കാര്യം.

Read More: ആഘോഷമേളവുമായി അജിത് നായകനാകുന്ന ‘വലിമയി’ലെ ആദ്യ ഗാനമെത്തി

അതേസമയം, അടുത്തിടെ കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് നടക്കുന്ന സ്കോട്ട് സീഗളിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിഡിയോയിൽ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളിൽ കയറുന്നതും ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം.

Story highlights- Seagull barks back after man makes dog noises