പ്രായം 101 വയസ്സ്, മടിയില്ലാതെ മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി

101-year-old woman still harvesting lobsters 

‘പ്രായമൊക്കെ വെറും നമ്പറല്ലേ…’, എന്ന് പറയാറുണ്ട് ചിലരെ കാണുമ്പോള്‍. ശരിയാണ് ചില ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറയും പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമാണെന്ന്. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളിലൂടെ അവര്‍ നമ്മെ അതിശയിപ്പിയ്ക്കുന്നു. 101-ാം വയസ്സിലും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഒരു മുത്തശ്ശിയുണ്ട്.

വിര്‍ജീനിയ ഒലിവര്‍ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. യുഎസ് വംശജ. പത്ത് വര്‍ഷത്തോളമായി കടലില്‍ പോയി കൊഞ്ചുകളെ പിടിയ്ക്കാന്‍ തുടങ്ങിയിട്ട്. പ്രായത്തിന്റെ അവശതകളൊന്നും തന്നെ ഈ മുത്തശ്ശിയുടെ ജോലിയെ തടസ്സപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്. 78 കാരനായ മകന്‍ മാക്‌സുമുണ്ട് ഈ മുത്തശ്ശിക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍.

കുട്ടിക്കാലം മുതല്‍ക്കേ കടലിനെ അടുത്തറിഞ്ഞിട്ടുള്ള ആളുകൂടിയാണ് ഒലിവര്‍. ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിര്‍ജീനിയ ഒലിവര്‍ ആദ്യമായി കടലില്‍ പോയി. അതും അത്യാധുനിത സജ്ജീകരണങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത്. പിന്നീടങ്ങോട്ട് പലപ്പോഴും ഉപജീവനമാര്‍ഗമായതും ഈ മത്സ്യബന്ധനം തന്നെയാണ്.

Read more: തടാകത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജയിലും, ബഹുനില കെട്ടിടങ്ങളും; ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് പ്രകൃതി ഒരുക്കിയ അത്ഭുതം

പ്രായം ഏറിയതുകൊണ്ടുതന്നെ വിര്‍ജീനിയ ഒലിവര്‍ ഇക്കാലത്ത് കടലില്‍ പോകുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരം വാക്കുകള്‍ക്കൊന്നും ഈ മുത്തശ്ശിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. സാധിക്കുന്ന അത്രേയും കാലം മത്സ്യബന്ധനം തുടരും എന്ന് മാത്രമാണ് പിന്‍തിരിപ്പിക്കുന്നവരോട് ഒലിവര്‍ മുത്തശ്ശിക്ക് പറയാനുള്ളത്.

കടല്‍യാത്രയുടെ കാര്യത്തിലും തെല്ലും ഭയവുമില്ല ഈ മുത്തശ്ശിക്ക്. പുലര്‍ച്ചെ തന്നെ മകനൊപ്പം ബോട്ടില്‍ യാത്ര തിരിക്കും. ചെറിയ മത്സ്യത്തെ ചൂണ്ടയില്‍ കൊരുത്തിയാണ് കൊഞ്ച് പിടിയ്ക്കുന്നത്. ഒലിവറിന്റെ പിതാവും കൊഞ്ചുപിടുത്തക്കാരനായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതല്‍ക്കേ വിര്‍ജീനിയ ഒലിവറും ഈ മേഖലയിലേയ്ക്ക് തിരിഞ്ഞത്. ഒരു ജോലി എന്നതിനും അപ്പുറം ഏറെ ആസ്വദിച്ചുകൊണ്ടുമാണ് ഒലിവര്‍ മുത്തശ്ശി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതും.

Story highlights: 101-year-old woman still harvesting lobsters