ആശ്വാസദിനം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

September 28, 2021
new Covid cases

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 201 ദിവസത്തിനിടെയില്‍ ഇത് ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്.

രാജ്യത്താകെ ഇതുവരെ 3,36,97,581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 179 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 4,47,373 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 26,030 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 3,29,58,002 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ 97.81 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

Read more: ചുറ്റും ഏക്കറുകളോളം ഒഴുകിപ്പരന്ന ലാവ; നടുവിൽ ഒറ്റപ്പെട്ടൊരു അത്ഭുത വീട്- കൗതുക കാഴ്ച

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. വിവിധ ഇടങ്ങളിലായി 2,92,206 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.87 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം. കഴിഞ്ഞ 192 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സജീവ രോഗികളുടെ കണക്കാണ് ഇത്.

Story highlights: 18,795 new Covid cases reported in India, lowest in over 200 days