സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങള്‍ കീഴടക്കി ഒരു സ്വര്‍ണ വടാപാവ്

22 Karat O’Gold Vada Pao

വ്യത്യസ്ത രുചികള്‍ അറിയാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഭക്ഷണപ്രിയര്‍ നമുക്കിടയില്‍ ധാരാളം ഉള്ളതുകൊണ്ടുതന്നെ വിഭവങ്ങള്‍ക്കും പഞ്ഞമില്ല. സമൂഹമാധ്യമങ്ങളിലുമുണ്ട് രുചിയിടങ്ങള്‍ ഏറെ. പലപ്പോഴും വ്യത്യത്സമായ വിഭവങ്ങളുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വടാപാവാണ് സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ താരമായിരിക്കുന്നത്.

വടാപാവ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ വിഭവം. കാരണം ഇത് വെറും വടാപാവല്ല സ്വര്‍ണ വടാപാവ് ആണ്. ദുബായിലെ ഒപാവോ എന്ന റസ്റ്ററന്റ് ആണ് ഈ വടാപാവിന് പിന്നില്‍. വടാപാവിന്റെ വിഡിയോയും ഇതിനോടകം തന്നെ ശ്രദ്ധ നേടി.

Read more: ലാലേട്ടാ…ലാ..ലാ..ലാ; മോഹന്‍ലാലിനെ പാട്ടിലാക്കി കുരുന്നുകള്‍: ഗഭീരം ഈ പാട്ട് പ്രകടനം

22 കാരറ്റ് ഗോള്‍ഡാണ് ഈ വടാപാവില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഇത് ആദ്യമായാണ് സ്വര്‍ണ വടാപാവ് തയാറാക്കുന്നത് എന്നും റസ്റ്ററന്റ് അധികൃതര്‍ അവകാശപ്പെടുന്നു. ട്രഫിള്‍ ബട്ടറും ചീസുമാണ് ഈ വടയില്‍ നിറച്ചിരിക്കുന്നത്. ശേഷം വട മാവില്‍ മുക്കി പൊരിച്ച് എടുക്കുന്നു. പാവിനിടയില്‍ വെയ്ക്കുന്നതിന് മുന്‍പ് 22 കാരറ്റ് ഗോള്‍ഡ് ലീഫ് കൊണ്ട് വട പൊതിയുന്നുണ്ട്. ഭക്ഷ്യയോഗമാണ് ഈ ഗോള്‍ഡന്‍ ലീഫ്.

Story highlights: 22 Karat O’Gold Vada Pao