ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ് കേസുകൾ, 330 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി ഉയർന്നു. 330 മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,39,895 ആയി. 21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,05,681 പേരാണ്.

Read also; തെരുവിൽ കഴിയുന്ന വ്യക്തിയ്ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ്

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം പ്രതിദിന കണക്കുകൾ രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 29,322 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,938 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി.

Story highlights: 42,618 new covid updates In India