കാല്‍പന്ത് കളിയുടെ ആവേശം നിറച്ച് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ടീസര്‍

Aanaparambile World Cup Official Teaser 

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നാണ് ചിത്രത്തിന്റെ പേര്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍. കാല്‍പന്ത് കളിയുടെ ആവേശം ആവോളം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രം ഒരുങ്ങുന്നത്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു ഫുട്ബോള്‍ താരമായാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ഹിഷാം എന്നാണ് ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more: ഡിക്യു ബോയിയെ കണ്ട ‘ഒറ്റ്’ ബോയിസ്; ലൊക്കേഷന്‍ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അച്ചാപ്പു മൂവി മാജിക് ആന്റ് മാസ് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ്, സാറ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Aanaparambile World Cup Official Teaser