21 വര്‍ഷങ്ങള്‍ കടന്നു; റിതത്തിന്റെ ഓര്‍മയില്‍ മീന: വിഡിയോ

Actress Meena

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന താരമാണ് മീന. തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരേയും സ്വന്തമാക്കിയിട്ടുണ്ട് താരം. മലയാളത്തിലും മീന അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകരിലേക്കെത്തിയ റിതം എന്ന തമിഴ് ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

റിതം പ്രേക്ഷകരിലേക്കെത്തിയിട്ട് 21 വര്‍ഷങ്ങളായി. ഈ വേളയിലാണ് ചിത്രത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന വിഡിയോ മീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2000 സെപ്റ്റംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടി. ചിത്രത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രവും പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചു.

Read more: യുവതാരനിരയുമായി ത്രയം ഒരുങ്ങുന്നു

അര്‍ജുന്‍ ആണ് ചിത്രത്തില്‍ മീനയുടെ നായകനായെത്തിയത്. റിതത്തിലെ രംഗങ്ങളുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് മീന ചിത്രത്തെ വീണ്ടും ഓര്‍മപ്പെടുത്തിയത്. വസന്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും സംവിധാനം നിര്‍വഹിച്ചതും.

അതേസമയം ബ്രോ ഡാഡിയാണ് മീനയുടേതാണ് മലയാളത്തില്‍ ഇനി പ്രേക്ഷകരിലേക്കെത്താനിരിക്കുന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍- മീന കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ചലച്ചിത്ര ലോകത്ത് നിന്നും ലഭിച്ചിരുന്നു. ദൃശ്യ 2 ന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുകയാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തില്‍.

Story highlights: Actress Meena Shares Rhythm Movie Memories