കേരളത്തനിമയില്‍ ഐശ്വര്യ ലക്ഷ്മി; ഇത് അര്‍ച്ചന 31 നോട്ട് ഔട്ട് ലുക്ക്

Aiswarya Lakshmi Archana 31 Not Out Movie

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഐശ്വര്യയുടേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇതിലൊന്നാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍. കേരളത്തനിമയിലുള്ള താരമാണ് പോസ്റ്ററിലുള്ളത്. മുഖത്തെ ഭാവവും നിറചിരിയും പോസ്റ്ററിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.

Read more: ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഖില്‍ അനില്‍കുമാറിന്റെ ആദ്യ സംവിധാന സംരംഭംകൂടിയാണ് ഈ ചിത്രം. നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. അഖില്‍- അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്.

Story highlights: Aiswarya Lakshmi Archana 31 Not Out Movie