ആന്റണി വര്‍ഗീസ് നായകനായെത്തുന്ന അജഗജാന്തരം പ്രേക്ഷകരിലേയ്ക്ക്

September 23, 2021
Ajagajantharam going to be released in theaters

പ്രദര്‍ശനത്തിനൊരുങ്ങുകയാണ് മലയാള ചലച്ചിത്രം അജഗാജാന്തരം. ആന്റണി വര്‍ഗീസ് കേന്ദ്ര കഥാാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇത്. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പൂജ അവധി ദിനത്തോട് അനുബന്ധിച്ച് മുന്നോറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്നും പൂര്‍ണമായും അനുകൂല സാഹചര്യമാകുമ്പോള്‍ അനുമതി നല്‍കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അജഗജാന്തരം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ തുറക്കുന്ന തീയതി വ്യക്തമല്ല. അതുകൊണ്ടുതന്നെ അജഗജാന്തരത്തിന്റെ അണിയറപ്രവര്‍ത്തകരും റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ഒരു ആക്ഷന്‍ ചിത്രമാണ് അജഗാജാന്തരം. ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി.

Read more: ശ്രീനിവാസനും ഫിലോമിനയുമായി ഗംഭീര പ്രകടനം: കുട്ടിത്താരങ്ങള്‍ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് എത്തുന്ന ഒരു ആനയും പാപ്പനും തുടര്‍ന്നു നടക്കുന്ന ചില ആക്ഷന്‍ രംഗങ്ങളുമൊക്കെയാണ് ചിത്രത്തില്‍ കഥാപശ്ചാത്തലമാകുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Story highlights: Ajagajantharam going to be released in theaters