ഞാനും സ്കൂളിൽ ഫസ്റ്റ് ആയിരുന്നു: ഷാഫിയെ ചേർത്തുപിടിച്ച് അജു വർഗീസ്, ചിരി നിറച്ച് വിഡിയോ

കളിയും ചിരിയും തമാശകളുമൊക്കെയായി രസകാഴ്ചകൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്‌സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും. സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം അതിഥികളായി സിനിമ താരങ്ങളും പലപ്പോഴും വേദിയിൽ എത്താറുണ്ട്. ഇപ്പോഴിതാ ചിരിവേദിയിലേക്ക് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അജു വർഗീസ്. ക്യാരക്ടർ റോളുകൾക്ക് പുറമെ ഹാസ്യവും നന്നായി വഴങ്ങുന്നുമെന്ന് നിരവധി സിനിമകളിലൂടെ തെളിച്ച വ്യക്തിയാണ് അജു. അതുകൊണ്ടുതന്നെ തകർപ്പൻ കോമഡിയുമായി സ്റ്റാർ മാജിക് വേദിയിലെ താരങ്ങൾക്കൊപ്പം മനോഹരനിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് അജു വർഗീസ്. ഇപ്പോഴിതാ അജുവിന്റെ ചില കോമഡികളാണ് പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നത്.

‘താനും കൊല്ലം ഷാഫിയെപ്പോലെ എല്ലാ വർഷവും ക്ലാസിൽ ഫസ്റ്റ് ആയിരുന്നു എന്നാണ് അജു പറയുന്നത്. എന്നാൽ പഠനത്തിൽ അല്ല സ്കൂളിലെ അസംബ്ലിയിൽ നിൽക്കുമ്പോൾ ആയിരുന്നു താൻ ഫസ്റ്റ് എന്നാണ് അജു പറയുന്നത്. ഇതിന് പുറമെ കൊല്ലം ഷാഫിയും തന്റെ പഠനകാലത്തെ ചില രസകരമായ അനുഭവങ്ങളും സ്റ്റാർ മാജിക് വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ചിരിയുടെ പൂരപ്പറമ്പിലേക്ക് അജു വർഗീസ് കൂടെ എത്തിയതോടെ കൂടുതൽ രസകരമാകുകയാണ് സ്റ്റാർ മാജിക് വേദി.

Read also: ‘നിങ്ങളിത് കാണുക…., വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ സൂപ്പര്‍ ബൗളര്‍’: രസകരമായ ക്രിക്കറ്റ് മേളം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമൊക്കെയായി ഇതിനോടകം പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ്‌ സ്റ്റാർ മാജിക്. ഡാൻസും പാട്ടും സ്‌കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്.

Story Highlights: Aju Varghese with Kollam Shafi