പൈങ്കിളിയെ അണിയിച്ചൊരുക്കി സുമേഷ്; ശ്രദ്ധനേടി ചക്കപ്പഴത്തിലെ ചില രസകാഴ്ചകൾ, വിഡിയോ പങ്കുവെച്ച് കുഞ്ഞുണ്ണി

ചുരുങ്ങിയ കാലയളവിനുള്ളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയതാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമായാണ് ചക്കപ്പഴത്തിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരിലേക്കെത്തുന്നത്. ചക്കപ്പഴത്തിലെ ഓരോ കഥാപാത്രങ്ങളും ഇതിനോടകം പ്രേക്ഷകപ്രീതി നേടിയവരാണ്. ഇപ്പോഴിതാ പരമ്പരയിൽ കുഞ്ഞുണ്ണിയായി വേഷമിടുന്ന അമൽ നീരദ് പങ്കുവെച്ച ഒരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്ക്രീനിൽ അടിയും വഴക്കുമായി നടക്കുന്ന സുമേഷിന്റെയും പൈങ്കിളിയുടെയും സ്നേഹവും സൗഹൃദവും പറയുന്ന രസകരമായ വിഡിയോയാണ് അമൽ പങ്കുവെച്ചിരിക്കുന്നത്.

‘സ്ക്രീനിൽ ചിലപ്പൊ തല്ലും. ബഹളം വയ്ക്കും. പരസ്പരം പാരവച്ചെന്നുമിരിക്കും. പക്ഷെ ശരിക്കും ഞങ്ങളിങ്ങനെയാ. അണിയിച്ചൊരുക്കിയും കഥകൾ പറഞ്ഞ് കൊടുത്തും. അങ്ങനേയങ്ങനെ…’ എന്ന ക്യാപ്‌ഷനോടെയാണ് കുഞ്ഞുണ്ണി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ പൈങ്കിളിയ്ക്ക് മുടി ചീകിക്കൊടുക്കുന്ന സുമേഷിനെയാണ് കാണുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

Read also: ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനമായത് 20 വർഷങ്ങൾ മുൻപ് നട്ട് വളർത്തിയ ചെടി; വൈറൽ ചിത്രകാരൻ പറയുന്നു

അതേസമയം അടുത്തിടെ റാഫിയെത്തേടി സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും എത്തിയിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമാണ് ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫിയെ തേടിയെത്തിയത്. ചക്കപ്പഴം കുടുംബത്തിലെ ഏറ്റവും ഇളയ മകനായ സുമേഷെന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. അമലിന്റെയും സബീറ്റ ജോർജിന്റെയും മകന്റെ വേഷത്തിലാണ് റാഫി എത്തുന്നത്. കോമഡിയും രസികൻ നിമിഷങ്ങളുമൊക്കെയായി റാഫി ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

Story highlights: amal raj shares funny video with rafi and shruthi