നൃത്താവിഷ്‌കാരത്തിലൂടെ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ച് അനു സിതാര: വിഡിയോ

Anu Sithara dance performance for Mammootty

മനോഹരമായ ഒരു നൃത്താവിഷ്‌കാരത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക്് പിറന്നാള്‍ ആശംസിച്ചിരിയ്ക്കുകയാണ് ചലച്ചിത്രതാരം അനു സിതാര. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് താരം. സമൂഹമാധ്യമങ്ങളിലും ചലച്ചിത്രലോകത്തും നിരവധിപ്പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. താരത്തിന്റെ എഴുപതാം ജന്മദിനമാണ് ഇന്ന്. അനു സിതാര ഒരുക്കിയ നൃത്തവിഡിയോയും മമ്മൂട്ടിയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read more: ‘ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്’; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….

Story highlights: Anu Sithara dance performance for Mammootty