ട്വല്‍ത് മാനില്‍ മോഹന്‍ലാലിനൊപ്പം കഥാപാത്രമായി അനുശ്രീയും

Anusree shares photo with Mohanlal from 12th Man location

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ട്വല്‍ത് മാന്‍. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ അനുശ്രീയും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ നടന വിസ്മയം….Lt Col പത്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍..നമ്മുടെ സ്വന്തം ലാലേട്ടന്‍….അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി…. 12th man’ എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ അനുശ്രീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Read more: ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

അതേസമയം ട്വല്‍ത് മാന്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നതും. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.

ദൃശ്യം-2 ആണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം. ദൃശ്യത്തിന്റെ തുടര്‍ച്ചയായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.

Story highlights: Anusree shares photo with Mohanlal from 12th Man location