ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന്‍ ദേ ഇവിടെയുണ്ട്

Behind the story of viral Azhchapattu

ആദ്യം കണ്ടത് തിങ്കളാഴ്ച
പിന്നെ കണ്ടത് ചൊവ്വാഴ്ച
തമ്മില്‍ കണ്ടത് ബുധനാഴ്ച… കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന പാട്ടാണ് ഇത്. ലളിതമായ വരികള്‍ക്കൊണ്ടുള്ള ഈ ആഴ്ചപ്പാട്ട് നിരവധിപ്പേരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി.

പാട്ട് വൈറലായതോടെ പാട്ടിന്റെ പിന്നിലെ കലാകാരനെ തെരഞ്ഞവരുടെ എണ്ണവും ചെറുതല്ല. ഷാനിഫ് അയിരൂര്‍ ആണ് ഈ പാട്ടിന്റെ സൃഷ്ടാവ്. ഒരുപാട് നാളുകള്‍ക്ക് മുന്‍പേ പിറന്നതാണ് ഈ വരികള്‍. കൊച്ചിയില്‍ ഒരു സുഹൃത്തിന്റെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയില്‍ പോയപ്പോള്‍ പാടി നോക്കി. അങ്ങനെ പാട്ട് ആസ്വാദകര്‍ക്കരികിലേക്കെത്തി.

Read more: സ്കേറ്റിങ്ങിൽ വിസ്‌മയം തീർക്കുന്ന എഴുപത്തിമൂന്നുകാരൻ, വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘വലിയ പ്രതീക്ഷയൊന്നും ഈ പാട്ടില്‍ ഉണ്ടായിരുന്നില്ല. പാട്ട് റിലീസ് ആയതിന് ശേഷമാണ് നിരവധി സുഹൃത്തുക്കളും മറ്റും വിളിച്ച് പാട്ട് വൈറലായി എന്നറിയിച്ചത്.’ ഷാനിഫ് അയിരൂര്‍ പറഞ്ഞു. ട്രോളന്‍മാരും പാട്ടിനെ ഏറ്റെടുത്ത് ആഘോഷാക്കി. ഇതും പോസിറ്റീവായാണ് കാണുന്നതെന്നും കലാകാരന്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: Behind the story of viral Azhchapattu