പാടാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വിസ്മയിപ്പിച്ച് ബിനു അടിമാലി- വിഡിയോ

സ്റ്റാർ മാജിക്കിലെ കൗണ്ടർ കിംഗാണ് ബിനു അടിമാലി. തമാശയ്ക്ക് പഞ്ഞമില്ലാത്ത വേദിയിൽ, ചിരിപ്പൂരം തീർക്കുന്ന ബിനു അടിമാലി സിനിമയിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്നെങ്കിലും ജനപ്രിയനായത് സ്റ്റാർ മാജിക് വേദിയിലൂടെയാണ്. കോമഡിയും, സ്കിറ്റും മാത്രമാണ് ബിനു അടിമാലിയുടെ തട്ടകം എന്ന് കരുതിയെങ്കിൽ തെറ്റി. ഇപ്പോഴിതാ, ആലാപനത്തിലും പുലിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം.

നവ്യ നായരും, നിത്യ ദാസും അതിഥികളായി എത്തിയ എപ്പിസോഡിലാണ് ബിനു അടിമാലിയോട് ഒരു പാട്ടുപാടാൻ അവതാരകയായ ലക്ഷ്മി നക്ഷത്ര ആവശ്യപ്പെട്ടത്. ഒരു തമാശയ്ക്ക് ഓ, മൃദുലേ എന്ന ഗാനം ആലപിക്കാനാണ് നവ്യ നായർ ബിനു അടിമാലിയോട് ആവശ്യപ്പെട്ടത്.

read More: ഹിറ്റ് ഗാനങ്ങള്‍ക്ക് ഗംഭീരമായി ചുവടുവെച്ച് നിത്യ ദാസും മകളും ഒപ്പം നവ്യ നായരും: മനോഹരം ഈ പെര്‍ഫോമെന്‍സ്‌

എല്ലാവരും ഒരു ചിരിയാണ് പ്രതീക്ഷിച്ചതെങ്കിലും ബിനു അടിമാലി അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു. അതിനു ശേഷം ഇഷ്ടം എന്ന സിനിമയിലെ ഒരു ഗാനവും നവ്യക്കായി ബിനു അടിമാലി ആലപിച്ചു. അതിമനോഹര ആലാപനത്തിൽ ചിരിവേദിയിൽ നിറഞ്ഞത് കൈയടികളാണ്.

Story highlights- binu adimali singing in star magic show