ഒരു കുടുംബചിത്രം- ‘ബ്രോ ഡാഡി’ പാക്കപ്പ് ആഘോഷമാക്കി മോഹൻലാലും പൃഥ്വിരാജും

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയുടെ പാക്കപ്പ് കുടുംബസമേതം ആഘോഷമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരനും മോഹൻലാലും.

പൃഥ്വിരാജ്, മോഹൻലാൽ, സുപ്രിയ മേനോൻ, സുചിത്ര എന്നിവർ ഒന്നിച്ചുള്ള ചിത്രവും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം,  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.  ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. 

കേരളത്തിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയാക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story highlights- bro daddy movie packup celebration