പറക്കാനാകാതെ തകർന്ന ചിറകുമായി ചിത്രശലഭം; പക്ഷിത്തൂവൽ കൊണ്ട് ചിറകൊരുക്കി നൽകി യുവതി- വിഡിയോ

September 17, 2021

മൃഗങ്ങളോടും ജീവജാലങ്ങളോടും അങ്ങേയറ്റം അനുകമ്പയും സ്നേഹവും പുലർത്തുന്ന ചിലരുണ്ട്. അവർക്ക് വളർത്തുമൃഗങ്ങളുടെയും ചുറ്റുമുള്ള ജീവികളുടേയുമെല്ലാം വേദന കണ്ടുനിൽക്കാൻ സാധിക്കാറില്ല. എങ്ങനെയും അവയെ രക്ഷിക്കാൻ അവർ ശ്രമിക്കും. അങ്ങനെ മുറിവേറ്റ ചിറകുമായി കഷ്ടപ്പെട്ട ചിത്രശലഭത്തിന് പുതുജീവൻ നൽകി ഡാലിയ എന്ന പെൺകുട്ടിയും സഹജീവി സ്നേഹത്തിന് കൈയടി നേടുകയാണ്.

മുറിവേറ്റ ചിറകുമായി പറക്കാൻ കഴിയാത്ത ചിത്രശലഭത്തിന്‌ എങ്ങനെയെങ്കിലും പുതുജീവൻ നൽകണം എന്ന ഡാലിയയുടെ ദൃഢനിശ്ചയമാണ് വിജയകരമായ ഒന്നായി മാറിയത്. മുറിവേറ്റ ചിറകിന്റെ സ്ഥാനത്ത് ഒരു തൂവൽ ഒട്ടിച്ച് അതിന് രണ്ടാം ജന്മം നൽകിയിരിക്കുകയാണ് ഡാലിയ. നെമോ-ബക്കിക്ക് ബയോണിക് ബട്ടർഫ്ലൈ എന്നാണ് ഡാലിയ പേരും നൽകി.

ദിനംപ്രതി ചിത്രശലഭത്തിന്റെ ചിറകിൽ പൊട്ടൽ വീഴുകയായിരുന്നു. അതോടെ കാത്തുനിൽക്കാൻ സമയമില്ലെന്ന് മനസിലായ ഡാലിയ ഒരു കരകൗശല കടയിൽ പോയി ചിത്രശലഭത്തിന്റെ ചിറകിന്റെ വലുപ്പമുള്ള ഒരു തൂവൽ കണ്ടെത്തി. അത് ചിറകിലേക്ക് ചേർത്തു. പതിയെ ശലഭം തൂവൽ ചിറകുമായി പൊരുത്തപ്പെട്ടു.

Read More: വൈറലായൊരു പരീക്ഷണം; സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘മാഗി മിൽക്ക് ഷേക്ക്’- വിഡിയോ

ആദ്യമൊക്കെ പറക്കാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ചിത്രശലഭം തുടർച്ചയായുള്ള ശ്രമത്തിലൂടെ പറക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷം നന്നായി പറക്കാൻ സാധിച്ചതിനു ശേഷം അത് സ്വതന്ത്രമായി പറന്നു പോയി എന്നും ഡാലിയ പറയുന്നു.

Story highlights- butterfly’s broken wing repairs with a feather