കല്ലുകൾക്കും ഇലകൾക്കും ഇടയിൽ ഒളിഞ്ഞിരിക്കുന്ന തവള; സമൂഹമാധ്യമങ്ങളിൽ ‘കൺഫ്യൂഷൻ’ സൃഷ്‌ടിച്ച ചിത്രം

ചില രസകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പലപ്പോഴും ചിത്രത്തിലെ കൗതുകമാണ് ഇങ്ങനെ ആളുകളെ ചർച്ചകളിലേക്ക് നയിക്കുന്നത്. അത്തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു പ്രത്യേക ആംഗിളിൽ എടുത്ത ഒരു ചിത്രം ഒറ്റനോട്ടത്തിൽ വെള്ളത്തിൽ കുറച്ച് ഉരുളൻ കല്ലുകളും കുറച്ച് പായലും മാത്രം.

എന്നാൽ, ഈ ചിത്രത്തിൽ ഒരു തവളയുമുണ്ട്. എന്നാൽ അത് കണ്ടെത്താൻ വളരെ പ്രയാസകരവുമാണ്.വളരെ ചെറിയൊരു തവളയായതുകൊണ്ടു തന്നെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ചിത്രം പകർത്തിയ ആൾക്ക് തന്നെ പിന്നീട് തവളയെ ചിത്രത്തിൽ നിന്നും കണ്ടെത്താൻ പ്രയാസമായി എന്നതാണ് കൗതുകകരമായ വസ്തുത.

Read More: മധുരമൂറുന്ന പാട്ട്; ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ഹരിശങ്കറിന്റെ ശബ്ദം- ‘സണ്ണി’യിലെ ആദ്യ ഗാനം

എന്തായാലും തവളയെ കണ്ടെത്താൻ സാധിച്ചവരുടെ കമന്റുകൾ ശ്രദ്ധനേടുകയാണ്. 600% വരെ സൂം ചെയ്തപ്പോൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്നും, ഭൂതക്കണ്ണാടി ഉപയോഗിക്കേണ്ടി വന്നു എന്നുമെല്ലാമാണ് രസകരമായ കമന്റുകൾ.

Story highlights- Can you spot the frog hiding between rocks