‘ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു’- ഓർമ്മ ചിത്രവുമായി പ്രേക്ഷകരുടെ ഇഷ്ടതാരം

ലോക്ക് ഡൗൺ കാലത്ത് പഴയ ഓർമ്മചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു അഭിനേതാക്കൾ. കുട്ടിക്കാല ചിത്രങ്ങൾ ആയിരുന്നു അധികം താരങ്ങളും പങ്കുവെച്ചത്. എന്നാൽ, വേറിട്ടൊരു ലുക്ക് ആണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുണ്ണിയായി എത്തുന്നത് അമൽ രാജ് ദേവ് എന്ന കലാകാരനാണ്.

‘ഇങ്ങനേയുംഒരാളുണ്ടായിരുന്നേ, ഓർമ്മകളിൽ ഒരു മുഖം ‘ എന്ന ക്യാപ്ഷനൊപ്പമാണ് ക്‌ളീൻ ഷേവ് ചെയ്ത മുഖം അമൽ ദേവ് പങ്കുവെച്ചത്. നിരവധിപ്പേർ നടന്റെ ചിത്രത്തിന് കമന്റുമായി എത്തി. ഇതിപ്പോൾ കരയുകയാണോ ചിരികുകയാണോ എന്നാണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്ത് കമന്റ്റ് ചെയ്തത്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ് ടി വി. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴം.

Read More: ആന്റണി വര്‍ഗീസ് നായകനായെത്തുന്ന അജഗജാന്തരം പ്രേക്ഷകരിലേയ്ക്ക്

അതേസമയം,  കുഞ്ഞുണ്ണിയായി എത്തുന്ന അമൽ രാജ്‌ ദേവ് ഫഹദ് നായകനായ മാലിക്കിൽ വളരെ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. പരമ്പരയിൽ ആശയായി എത്തുന്ന അശ്വതി ശ്രീകാന്തിന്റെ വീട്ടിൽ എല്ലാ താരങ്ങളുംകൂടി ഒത്തുചേർന്നാണ് മാലിക് ആമസോൺ പ്രൈമിൽ കണ്ടത്.

Story highlights- chakkapazham fame amal raj dev