അമിതവണ്ണത്തെ ചെറുക്കാന്‍ ആരോഗ്യമുള്ള ഭക്ഷണശീലവും വ്യായമവും കുട്ടികള്‍ക്കും വേണം

September 24, 2021
Children also need healthy eating habits and exercise to fight obesity

അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മുതിര്‍ന്നവരില്‍ മാത്രമല്ല പലപ്പോഴും കുട്ടികളിലും അമിതവണ്ണം ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പല വിധ കാരണങ്ങളാല്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാം. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും കൃത്യതയില്ലാത്ത ജീവിതശൈലിയും വ്യായാമക്കുറവുമെല്ലാം പ്രധാന കാരണങ്ങളാണ്.

എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളിലെ അമിത വണ്ണത്തെ ചെറുക്കാനാകും. പ്രത്യകിച്ച് കുട്ടികളുടെ ഭക്ഷണകാര്യത്തിലും വ്യായാമം, ഉറക്കം, ദിനചര്യ തുടങ്ങിയ കാര്യങ്ങളിലും മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികള്‍ വാശിപിടിച്ചാലും ജങ്ക് ഫുഡുകള്‍ ഒരു പരിധിയില്‍ കൂടുതല്‍ അവര്‍ക്ക് നല്‍കരുത്. അതുപോലെ തന്നെ മധുരപലഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഐസ്‌ക്രീം പോലുള്ള മധുര വിഭവങ്ങളും കൂടുതലായി നല്‍കി ശീലിപ്പിക്കരുത്. അവ അമിതമായാല്‍ അമിതവണ്ണം മാത്രമല്ല കുട്ടികളില്‍ മറ്റ് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

Read more: പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം

മാത്രമല്ല അവരില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വളര്‍ത്തിയെടുക്കണം. പഴങ്ങളും പച്ചക്കറികളും പ്രോട്ടീനുമെല്ലാം അടങ്ങുന്നതായിരിക്കണം കുട്ടികള്‍ക്കായുള്ള ഭക്ഷണക്രമം. നട്സുകള്‍ ദിവസവും ചെറിയൊരു അളവില്‍ കുട്ടികള്‍ക്ക് നല്‍കുന്നതും ആരോഗ്യകരമാണ്.

കുട്ടികളില്‍ ചെറിയ രീതിയിലുള്ള വ്യായാമങ്ങളും വളര്‍ത്തിയെടുക്കണം. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതും ആരോഗ്യകരമല്ല. അതുപോലെതന്നെ കൃത്യമായ ഉറക്കവും അവരില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുക. കുറഞ്ഞത് എട്ട് മണിക്കൂര്‍ സമയമെങ്കിലും കുട്ടികള്‍ ഉറങ്ങുന്നതാണ് ആരോഗ്യകരം.

Story highlights: Children also need healthy eating habits and exercise to fight obesity