‘സായി പല്ലവി ആ വേഷം നിരസിച്ചതിന് നന്ദി’; രസകരമായ കാരണം പറഞ്ഞ് ചിരഞ്ജീവി

bhola Shankar

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. താരത്തെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സായി പല്ലവി ഒരു കഥാപാത്രത്തെ നിരസിച്ചതിനെക്കുറിച്ചായിരുന്നു ചിരഞ്ജീവിയുടെ വാക്കുകള്‍. ചിരഞ്ജീവി നായകനായ ഭോല ശങ്കര്‍ എന്ന ചിത്രത്തില്‍ ലഭിച്ച അവസരം സായി പല്ലവി നിരസിച്ചിരുന്നു.

ആ കഥാപാത്രം നിരസിച്ചതിന് നന്ദി എന്നാണ് ചിരഞ്ജീവി പറഞ്ഞത്. ചിരഞ്ജീവിയുടെ സഹോദരി ആയി അഭിനയിക്കാനായിരുന്നു താരത്തിന് ക്ഷണം ലഭിച്ചത്. എന്നാല്‍ സഹോദരി ആയി അഭിനയിക്കുന്നത് കാണാനല്ല സായി പല്ലവിയെപ്പോലെയുള്ള ഒരു താരം എപ്പോഴും നായികയായി അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടം എന്നും ചിരഞ്ജീവി രസകരമായി പറഞ്ഞു. സായി പല്ലവി നായികയായെത്തുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിരഞ്ജീവി.

Read more: ‘കുന്നിമണി ചെപ്പുതുറന്ന്….’ പാടി രമ്യ നമ്പീശന്‍; മനോഹരം ഈ സ്വരമാധുര്യം: വിഡിയോ

നാഗചൈതന്യയാണ് ലവ് സ്റ്റോറിയില്‍ സായി പല്ലവിയുടെ നായകനായെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളും ചലച്ചിത്ര ലോകത്ത് മികച്ച സ്വീകാര്യത നേടിയിരുന്നു. അതേസമയം അജിത് നായകനായെത്തിയ വേതാളം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഭോല ശങ്കര്‍. ചിത്രത്തിലെ അവസരം സായി പല്ലവി നിരസിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

അതേസമയം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.

Story highlights: Chiranjeevi’s thanks Sai Pallavi for rejecting role in Bhola Shankar