‘പ്രായം പിന്നിലേയ്ക്ക് നടക്കട്ടെ’; ഹൃദയത്തോട് ചേര്‍ന്ന് ദുല്‍ഖര്‍

Dulquer Salmaan's whishes to Mammootty

ഒരു ചാരുകസേരയില്‍ മമ്മൂട്ടി, നെഞ്ചോട് ചേര്‍ന്ന് മകന്‍. ഇരുവരുടേയും മുഖത്ത് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറചിരിയും. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ചിത്രവും കുറിപ്പും ആരുടേയും ഹൃദയം തൊടും. അത്രമേല്‍ സുന്ദരമാണ്.

‘ ഒരാള്‍ക്ക് എങ്ങനെയാണ് ഒരേ ഫ്രെയിമില്‍ ഒരേപോലെ തുടരാന്‍ സാധിക്കുക. വാപ്പീ, എപ്പോഴും അനുഗ്രഹീതനായിരിയ്ക്കുക. ഒന്നിച്ച് ആയിരിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കുടുംബത്തിന്റെ ഭാഗ്യം. ചുറ്റുമുള്ള കുടുംബം വാപ്പിയ ആഘോഷിക്കുമ്പോള്‍ എനിക്ക് അത് ഓര്‍മ വരും. എല്ലായ്‌പ്പോഴത്തേയും പോലെ പ്രായം പിന്നിലേയ്ക്ക് നടക്കട്ടെ’ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Read more: നൃത്താവിഷ്‌കാരത്തിലൂടെ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ച് അനു സിതാര: വിഡിയോ

1951സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. താരത്തിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിയ്ക്കുകയാണ് ആരാധകരും.

Story highlights: Dulquer Salmaan’s whishes to Mammootty