‘ഏനിതൊന്നും അറിഞ്ഞതേയില്ല…’; രണ്ടര വയസ്സില്‍ മിയക്കുട്ടി പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

Flowers Top Singer Miah Kutty Singing Video Viral In Social Media

മിയക്കുട്ടി എന്ന പേര് ഇന്ന് മലയാളികള്‍ക്ക് അപരിചിതമല്ല. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ മിടുക്കിയാണ് മിയക്കുട്ടി. നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ടും മിയക്കുട്ടി പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി.

സമൂഹമാധ്യമങ്ങളിലും മിയക്കുട്ടിയുടെ വിഡിയോകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ശ്രദ്ധ നേടുന്നതും കുട്ടിത്താരത്തിന്റെ ഒരു ഗംഭീര പാട്ട് പ്രകടനത്തിന്റെ വിഡിയോ ആണ്. മിയക്കുട്ടിക്ക് രണ്ടര വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ താരം പാടിയാതാണ് ഈ പാട്ട്. ചെറുപ്രായത്തില്‍ തന്നെ ആലാപന മികവുകൊണ്ട് അതിശയിപ്പിക്കുകയാണ് ഈ മിടുക്കി.

Read more: മനസ് കവർന്ന രുഗ്മിണിയും മീശ മാധവനും; ഭാവങ്ങൾ അതേപടി പകർന്ന് പാടി കുഞ്ഞു ഗായകർ- വിഡിയോ

മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ‘ഏനുണ്ടോടി അമ്പിളി ചന്തം…’ എന്ന ഗാനമാണ് മിയക്കുട്ടി പാടുന്നത്. സെല്ലുലോയിഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വരികള്‍ എഴുതിയിരിക്കുന്നു. സിതാര കൃഷ്ണകുമാര്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിലെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് മിയക്കുട്ടിയുടെ ഈ പാട്ട് വിഡിയോ.

Story highlights: Flowers Top Singer Miah Kutty Singing Video Viral In Social Media