ജി വേണുഗോപാല്‍ പാടി; പാല്‍നിലാവിന്‍ പൊയ്കയില്‍…; മനോഹരം കാണെക്കാണെയിലെ ഗാനം

G Venugopal Kaanekkaane Song

കേട്ടുമതിവരാത്ത പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാലിന്റെ സ്വരമാധുരിയില്‍ മലയാള ചലച്ചിത്ര ആസ്വാദകരിലേയ്ക്ക് ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്. കാണെക്കാണെ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. ചിത്രത്തിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ജി വേണുഗോപാല്‍ ആലപിച്ചിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രമാണ് കാണെക്കാണെ. രഞ്ജിന്‍ രാജ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. കഴിഞ്ഞ ദിവസം സിതാര ആലപിച്ച ഈ ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷനും പുറത്തെത്തിയിരുന്നു.

Read more: മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ

മനു അശേകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്.

Story highlights: G Venugopal Kaanekkaane Song