മലയാളികളെ രുചിക്കൊപ്പം പുതിയൊരു പാചക സംസ്‍കാരം പരിചയപ്പെടുത്തി സംയുക്ത വർമ്മ; ഹരിതം ഫുഡ്സിന്റെ പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

മലയാളികളുടെ പ്രിയനായിക സംയുക്ത വർമ്മ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമയിലേക്ക് എത്തിയില്ലെങ്കിലും പരസ്യചിത്രങ്ങളിലൂടെ സംയുക്ത വർമ്മയുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, വീണ്ടും പരസ്യചിത്രവുമായി സംയുക്ത വർമ്മ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഇത്തവണ ഇത്തിരി വീട്ടുകാര്യങ്ങളാണ് സംയുക്തയ്ക്ക് പങ്കുവയ്ക്കാനുള്ളത്. മാത്രമല്ല, പ്രിയനായിക അഭിനയിച്ച പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

സംയുക്ത വർമ്മ ബ്രാന്റ് അംബാസിഡറായ  ഹരിതം ഫുഡ്സിന്റെ ഏറ്റവും പുതിയ പരസ്യമാണ് ശ്രദ്ധേയമാകുന്നത്. 10 ലക്ഷത്തിലധികം പേർ നാല് ദിവസത്തിനുള്ളിൽ ഈ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ മാത്രം കണ്ടു കഴിഞ്ഞു. മലയാളികൾക്ക് ഒരു പുതിയ അടുക്കള സംസ്കാരം പരിചയപ്പെടുത്തുകയാണ് ഹരിതം ഫുഡ്സ് സംയുക്ത വർമ്മ അഭിനയിച്ച പരസ്യം. രുചിയോടൊപ്പം ഇനിയുള്ള കാലം ആണും പെണ്ണും ഒന്നിച്ച് പാചകം ചെയ്യണമെന്നും, പാചക ശീലങ്ങൾ ആൺകുട്ടികളിൽ ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കണമെന്നും പരസ്യം പങ്കുവയ്ക്കുന്നു.

അടുക്കളയിൽ അമ്മയും മകനും മകളുംകൂടി പാചകം ചെയ്യുമ്പോൾ ഇത് സ്ത്രീകളുടെ ജോലിയല്ലേ എന്ന മകളുടെ സംശയത്തിന് ഇനിയുള്ള കാലം ആൺകുട്ടികളും പെൺകുട്ടികളും എല്ലാകാര്യത്തിലും തുല്യരാണ് എന്ന് ‘അമ്മ പറയുന്നു. വലിയൊരു ആശയമാണ് പരസ്യം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഒട്ടേറെ കുടുംബങ്ങളിൽ ഈ പരസ്യം ചലനങ്ങൾ സൃഷ്ടിച്ചെന്നും പല അടുക്കളകളിലും പരസ്യം പങ്കുവെച്ച ആശയം മാറ്റങ്ങൾ വരുത്തിയെന്നുമാണ് പ്രതികരണങ്ങൾ ലഭിക്കുന്നത്. പലരും സ്വന്തം അനുഭവങ്ങൾക്കൊപ്പമാണ് പരസ്യചിത്രം പേജുകളിലെക്കൊക്കെ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഗൾഫ് മേഖലയിൽ ഏറെ കാലമായി പേരുകേട്ട ഹരിതം ഫുഡ്സ്  കേരളത്തിലും അയൽ  സംസ്ഥാനങ്ങളിലും  ഇതിനോടകം പ്രിയപ്പെട്ട ബ്രാന്റ് ആയിക്കഴിഞ്ഞു. രുചിയോടൊപ്പം ഗുണമേൻമയോടുമൊപ്പം  പുതിയൊരു സംസ്കാരം കൂടി അടുക്കളയിലെത്തിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഹരിതം ഫുഡ്സിന്റെ നിർമ്മാതാക്കൾ.

Story highlights- Haritham Foods Samyuktha varma advertisement