നേരിയ ആശ്വാസം; ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക് കുറയുന്നു, 24 മണിക്കൂറിനിടെ 28,591 രോഗികൾ

new Covid cases

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കേരളത്തിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം കേരളത്തിൽ സ്ഥിരീകരിച്ചത് 20,487 കൊവിഡ്-19 കേസുകളാണ്.

ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 338 കൊവിഡ് മരണങ്ങളാണ്. ഇതിൽ 181 മരണങ്ങങ്ങളും കേരളത്തിൽ നിന്നാണ്. ഇതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 4,42,655 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,848 പേർ രോഗമുക്തരായതോടെ ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക് 3,24,13,345 ആയി ഉയർന്നിട്ടുണ്ട്.

Read also:കയാക്കിങ്ങിനിടെ അരികിലെത്തിയത് കൂറ്റന്‍ തിമിംഗലം; അതിശയിപ്പിയ്ക്കുന്ന ആകാശദൃശ്യം

അതേസമയം കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ ഇന്നലെ രോഗമുക്തരയി. ഇതോടെ കേരളത്തിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 41,00,355 ആണ്. 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Story highlights: India reports covid cases