കേന്ദ്ര കഥാപാത്രങ്ങളായി കാര്‍ത്തിയും അതിഥി ശങ്കറും; പുതിയ ചിത്രം ഒരുങ്ങുന്നു

കാര്‍ത്തി കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം ഒരുങ്ങുന്നു. സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കര്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ഇതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. മുത്തയ്യ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിരുമന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കൊമ്പന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒരുമിയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പൂജ ചെന്നൈയില്‍ വെച്ചു നടന്നു.

Read more: പെയിന്റിങ് വില്‍ക്കുന്ന വയോധികന് അധിക തുക നല്‍കി സഹായിച്ച് യുവതി; വിഡിയോയ്ക്ക് കൈയടിച്ച് സമൂഹമാധ്യമങ്ങള്‍

ശങ്കറിന്റെ മകള്‍ അതിഥി ശങ്കറിന്റെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും വിരുമന്‍ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റരും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. സെപ്റ്റംബര്‍ 18 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും. തേനിയാണ് ആദ്യ ലൊക്കേഷന്‍. രാജ്കിരണ്‍, പ്രകാശ് രാജ്, സൂരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: Karthi’s new movie Viruman Produced by Suriya