സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് അറിഞ്ഞപ്പോഴുള്ള റാഫിയുടെ ആദ്യ റിയാക്ഷന്‍: സ്‌നേഹംകൊണ്ട് വാരിപ്പുണര്‍ന്ന് ‘ചക്കപ്പഴം ഫാമിലി’യും: വിഡിയോ

Kerala State Television Award-Winning Rafi's First Reaction

സുമേഷ് എന്ന പേര് ഇന്ന് മലയാളികള്‍ക്ക് അപരിചതമല്ല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരിപാടിയില്‍ സുമേഷ് ആയി എത്തുന്നത് റാഫി എന്ന താരമാണ്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ് റാഫി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമാണ് ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫിയെ തേടിയെത്തിയത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് പുരസ്‌കാരം ലഭിച്ചത് അറിഞ്ഞപ്പോഴുള്ള റാഫിയുടെ റിയാക്ഷന്‍.

ചക്കപ്പഴം ചിത്രീകരണത്തിലായിരുന്നു താരം. ഇതിനിടെയാണ് ലൈവായി പുരസ്‌കാരം ലഭിച്ചത് അറിഞ്ഞത്. സഹതാരങ്ങളെല്ലാം ചേര്‍ന്ന് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. ചക്കപ്പഴത്തിലെ അഭിനയത്തിന് അശ്വതി ശ്രീകാന്തിനും പുരസ്‌കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണ് ആശ എന്ന കഥാപാത്രത്തെ പരിപൂര്‍ണതയിലെത്തിച്ച അശ്വതിയെ തേടിയെത്തിയത്.

Read more: ഈ പെര്‍ഫോമെന്‍സ് കണ്ടാല്‍ ആരും പറയും ‘മലയാളി പൊളിയാണ്, പിന്നെ ദേ ഇവരും’- ഓണം റാപ് ഫുള്‍ വിഡിയോ

ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളുമായി എത്തി പ്രേക്ഷക കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍. ചക്കപ്പഴത്തിലെ താരങ്ങളെല്ലാം ഇതിനോടകംതന്നെ പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു.

Story highlights: Kerala State Television Award-Winning Rafi’s First Reaction