ഇടവേളകള്‍ ഇങ്ങനേയും ആനന്ദകരമാക്കാം; അരവിന്ദ് സ്വാമിയ്ക്ക് ഒപ്പമുള്ള ലൊക്കേഷന്‍ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Kunchacko Boban Shares Ottu Movie Locatio

സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധ നേടുന്നു. അരവിന്ദ് സ്വാമിക്കൊപ്പമുള്ള ഒരു ലൊക്കേഷന്‍ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയില്‍ ലഭിച്ച ഇടവേള ആനന്ദകരമാക്കുന്ന അരവിന്ദ് സ്വാമിയെ വിഡിയോയില്‍ കാണാം. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയാണ് താരം. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഒറ്റ്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more: 40 ഇനം പഴങ്ങള്‍ കായ്ക്കുന്ന ഒറ്റമരം; കൗതുകമാണ് ‘ട്രീ ഓഫ് 40’

തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. രണ്ടഗം എന്ന പേരിലാണ് തമിഴില്‍ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Kunchacko Boban Shares Ottu Movie Location Video