ഡിക്യു ബോയിയെ കണ്ട ‘ഒറ്റ്’ ബോയിസ്; ലൊക്കേഷന്‍ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഫോട്ടോയും ശ്രദ്ധ ആകര്‍ഷിക്കുന്നു. ഒറ്റ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.

ദുല്‍ഖര്‍ സല്‍മാനേയും അരവിന്ദ് സ്വാമിയേയും ഫോട്ടോയില്‍ കാണാം. ഡിക്യു ബോയിയെ ഒറ്റ് ബോയിസ് കണ്ടപ്പോള്‍ എന്ന രസകരമായ അടിക്കുറിപ്പും ഫോട്ടോയ്ക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഒറ്റ്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more: ഹാർമോണിയത്തിന്റെ അകമ്പടിയിൽ ‘ബെല്ലാ ചാവോ’യ്ക്ക് ഒറിജിനലിനെ വെല്ലുന്ന ഗുജറാത്തി വേർഷൻ- വൈറൽ വിഡിയോ

തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. രണ്ടഗം എന്ന പേരിലാണ് തമിഴില്‍ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Story highlights: Kunchako Boban shares photo-with Dulquer Salman and Aravind Swamy