കുരുന്നിന്റെ കള്ളത്തരം കൈയോടെ പിടിച്ച് അച്ഛന്‍; പിടിക്കപ്പെട്ടപ്പോള്‍ ആരേയും മയക്കുന്ന ഒരു ചിരിയും: വൈറല്‍ക്കാഴ്ച

Little girl stealing cookies from jar viral video

സോഷ്യല്‍ മീഡിയ എന്ന വാക്ക് ഇക്കാലത്ത് പരിചിതമല്ലാത്തവരുടെ എണ്ണം വിരളമാണ്. കാരണം അത്രമേല്‍ ജനസ്വീകാര്യത നേടിക്കഴിഞ്ഞു സമൂഹമാധ്യമങ്ങള്‍. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.

ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലുള്ള ഒരു വൈറല്‍ക്കാഴ്ചയാണ്. ഒരു കുഞ്ഞുവാവയാണ് ഈ വിഡിയോയിലെ താരം. ഒരു ചിരിയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ കുരുന്ന്.

Read more:ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന്‍ ദേ ഇവിടെയുണ്ട്

ആരും കാണാതെ മിഠായി കഴിക്കാന്‍ ശ്രമിയ്ക്കുന്ന ഒരു കുഞ്ഞുവാവയെ വിഡിയോയില്‍ കാണാം. എന്നാല്‍ ഇതെല്ലാം കണ്ടുകൊണ്ട് അച്ഛന്‍ അരികിലെത്തുന്നു. ആ സമയത്തുള്ള കുരുന്നിന്റെ ചിരിയാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. ആ ചിരിയില്‍ അച്ഛന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.

നിഷ്‌കളങ്കത നിറഞ്ഞ ഈ ചിരിയും പെരുമാറ്റവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും കുട്ടിയുടെ അച്ഛന്‍ തന്നെയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ വിഡിയോ കണ്ടുകഴിഞ്ഞു. എന്തായാലും സൈബര്‍ ഇടങ്ങളില്‍ ഒരു കള്ളച്ചിരികൊണ്ട് താരമായി മാറിയിരിക്കുകയാണ് ഡൈലാന്‍ എന്ന ഈ കുരുന്ന്.

Story highlights: Little girl stealing cookies from jar viral video