മമ്മൂട്ടിയ്‌ക്കൊപ്പം പാർവതി തിരുവോത്ത്; ‘പുഴു’വിൽ പുതിയ ലുക്കിൽ താരം

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം പുഴു ഒരുങ്ങുന്നു. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും സിനിമാപ്രേമികളിൽ ആവേശം നിറയ്ക്കുന്നുണ്ട്. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിൽ ആയിരുന്നു ഈ കൊവിഡ് കാലത്ത് മമ്മൂട്ടി. അമൽ നീരദിന്റെ ഭീഷ്മപർവ്വതത്തിലും ഈ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി താടിയും മുടിയും വെട്ടിയ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.

നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

Read also: അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. തേനി ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: mammootty in new for Puzhu