സമീപത്ത് കാട്ടുതീ പടരുമ്പോള്‍ ആ വയോധികന്‍ നടുറോഡില്‍ വയലിന്‍ വായിച്ചു; കാരണമിതാണ്…

സോഷ്യല്‍മീഡിയ എന്ന വാക്ക് പരിചയമില്ലാത്തവര്‍ കുറവായിരിക്കും. പ്രായഭേദമന്യേ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കളായി മാറുന്നത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും സൈബര്‍ ഇടങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ ജനപ്രീതി നേടുന്നതും. വൈറല്‍ കാഴ്ചകള്‍ എന്ന് നാം അവയെ വിശേഷിപ്പി്ക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു വിഡിയോ. നടുറോഡില്‍ നിന്നും വയലിന്‍ വായിക്കുന്ന ഒരു വയോധികന്റേതാണ് ഈ ദൃശ്യങ്ങള്‍. സമീപ പ്രദേശങ്ങളില്‍ കാട്ടുതീ പടരുമ്പോഴാണ് അദ്ദേഹം വയലിന്‍ വായിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഈ വയലിന്‍ വായനയ്ക്ക് പിന്നില്‍ സ്‌നേഹാര്‍ദ്രമായ ഒരു കാരണമുണ്ട്.

Read more: ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഇങ്ങനെ പിസ്സ കഴിക്കാം; വൈറലായി ബഹിരാകാശത്ത് നിന്നൊരു വിഡിയോ

കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. തീ പടര്‍ന്നപ്പോള്‍ ആ പ്രദേശത്തുണ്ടായിരുന്നവര്‍ ഭയപ്പെട്ടു. ജീന്‍ രക്ഷിക്കാന്‍ വേണ്ടി പലരും പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം വീടുകള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി. ആളുകള്‍ പലരും വീട് വിട്ടിറങ്ങി.

വീട് വിട്ടിറങ്ങിയപ്പോള്‍ റോഡില്‍ വാഹനങ്ങളും കൂടി. വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ട്രാഫിക്കില്‍ കുടുങ്ങിയ ആളുകളുടെ സ്‌ട്രെസ് മാറ്റാനാണ് മെല്‍ സ്‌മോതെര്‍ഡ് എന്ന വ്യക്തി റോഡില്‍ നിന്ന് വയലിന്‍ വായിച്ചത്. അദ്ദേഹവും വീട് വിട്ടിറങ്ങിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ്. എന്തായാലും വൈറലായിരിക്കുകയാണ് ഈ വയലിന്‍ വായന.

Story highlights: Man plays violin for California fire evacuees stuck in traffic