സ്‌പെഷ്യല്‍ വിഡിയോയിലൂടെ മകന്റെ പേര് പരിചയപ്പെടുത്തി മേഘ്‌ന രാജ്

Meghana introduce Raayan Raj Sarja

ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താര ദമ്പതികളാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും. ചിരഞ്ജീവി സര്‍ജയെ മരണം കവര്‍ന്നെങ്കിലും കുടുംബ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് മകന്‍ ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങള്‍. ജൂനിയര്‍ ചീരു എന്നാണ് താരദമ്പതികളുടെ മകന്‍ അറിയപ്പെട്ടത്. ഇപ്പോഴിതാ മകന്റെ യഥാര്‍ത്ഥ പേര് പരിചയപ്പെടുത്തിയിരിക്കുകയാണ് മേഘ്‌ന.

മേഘ്ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകനെ പരിചയപ്പെടുത്തുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. റയാന്‍ രാജ് സര്‍ജ എന്നാണ് മകന്റെ പേര്. നിഷ്‌കളങ്കതയോടെ ചിരിയിക്കുന്ന ജൂനിയര്‍ ചീരുവിനെ വിഡിയോയില്‍ കാണാം. ഒപ്പം മേഘ്നാ രാജിന്റേയും ചീരുവിന്റേയും ചില മനോഹരനിമിഷങ്ങളും.

Read more: ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ബിനു അടിമാലി; ഈ ഡാന്‍സ് കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും

തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Story highlights: Meghana introduce Raayan Raj Sarja