‘അനുഗ്രഹമാണ് ഇങ്ങനെയൊരു മകൾ’; പാട്ടുവേദിയിലെ കുറുമ്പി വീട്ടിലിങ്ങനെയാണ്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മലയാളികളുടെ ഇഷ്ടം നേടിയത് പാട്ടുകളിലൂടെ മാത്രമല്ല. വൈകാരികമായ മുഹൂർത്തങ്ങളും അനുഭവങ്ങളുമൊക്കെയായി പാട്ടുവേദി എല്ലാവരുടെയും ഹൃദയത്തിൽ ചേക്കേറുകയായിരുന്നു. ഇപ്പോൾ രണ്ടാം സീസണും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രണ്ടാം സീസണിലെ പ്രിയ പാട്ടുകാരിൽ ഒരാളാണ് മേഘ്‌ന സുമേഷ്. ബാംഗ്ലൂർ നിന്നും എത്തിയ മേഘ്‌ന കുറുമ്പ് നിറഞ്ഞ സംസാരങ്ങളിലൂടെ പ്രിയങ്കരിയായതാണ്. പാട്ടിലും മിടുക്കിയായ മേഘ്നകുട്ടിക്ക് അടുത്തിടെയാണ് ഒരു അനിയത്തിക്കുട്ടി പിറന്നത്.

കുഞ്ഞു പിറന്നതോടെ പാട്ടുവേദിയിൽ എത്തിയാൽ മേഘ്‌നക്കുട്ടി പങ്കുവയ്ക്കുന്നതെല്ലാം അനിയത്തിക്കുട്ടിയുടെ വിശേഷങ്ങളാണ്. ഇപ്പോഴിതാ, വീട്ടിൽ മേഘ്‌നക്കുട്ടി എങ്ങനെയാണ് എന്ന് പങ്കുവയ്ക്കുകയാണ് ‘അമ്മ. ഒരു കൊച്ചുകുട്ടി ആണെങ്കിലും അച്ഛനമ്മമാരുടെ കരുതലൊക്കെ ഉള്ളയാളാണ് മേഘ്‌ന എന്നാണ് ‘അമ്മ പറയുന്നത്. ഗർഭിണി ആയിരുന്ന സമയത്ത് ‘അമ്മ എപ്പോഴും റെസ്റ്റ് എടുക്കണം എന്നുമൊക്കെ പറഞ്ഞ് നന്നായി കെയർ ചെയ്യുമായിരുന്നു എന്നാണ് മേഘ്‌നയുടെ അമ്മ പറയുന്നത്.

Read More: സ്റ്റാർ മാജിക് താരങ്ങളുടെ ‘ചമ്മൽ’ ഭാവങ്ങൾ- രസകരമായ വിഡിയോ

അതുപോലെ ഷൂട്ടിങ്ങിനു പോകുമ്പോൾ കുഞ്ഞുവാവയുടെ വിശേഷങ്ങളൊക്കെ പറഞ്ഞിട്ടാണ് പോയിരുന്നത്. ചേച്ചിയുടെ പാട്ട് കേട്ട് അഭിപ്രായം പറയണം എന്നൊക്കെ പറയുമായിരുന്നു എന്നും മേഘ്‌നയുടെ ‘അമ്മ പറയുന്നു. രസകരമായ സംസാരമാണ് മേഘ്‌നയുടെ പ്രത്യേകത. പാട്ടുവേദിയുടെ പ്രിയങ്കരിയാണ് ഈ കുറുമ്പി.

Story highlights- mekhna sumesh home