‘ഇല്ലിമുളം കാടുകളിൽ’ ലല്ലലലം പാടിയെത്തിയ മേഘ്‌നക്കുട്ടി- ചേർത്തുപിടിച്ച് പാട്ടുവേദി

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്. മത്സരവേശം കൂടുമ്പോൾ പാട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല മേഘ്‌നയ്ക്ക്. ഇല്ലിമുളം കാടുകളിൽ എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് മേഘ്‌നയിപ്പോൾ.

പാട്ടിലെ ചെറിയ ഭാവങ്ങൾ പോലും ഓർത്തെടുത്ത് മനോഹരമായി പാടിയ മേഘ്‌നയ്ക്ക് സ്നേഹാലിംഗനം നൽകി ജഡ്ജസും ചേർത്തുനിർത്തിയ മനോഹരമായ നിമിഷമാണ് പാട്ടുവേദിയിൽ പിറന്നത്. ക്രിക്കറ്റ് താരമായ ശ്രീശാന്തും വേദിയിലേക്ക് എത്തി മേഘ്‌നയെ അഭിനന്ദനം അറിയിച്ചു.

Story highlights- mekhna sumesh singing illimulam kadukalil