ഇത് മിന്നും; നെറ്റ്ഫ്ലിക്സ് റിലീസ് പ്രഖ്യാപിച്ച് ടൊവിനോ തോമസിന്റെ മിന്നൽ മുരളി

Tovino Thomas starring Minnal Murali

മലയാളികളുടെ പ്രിയപ്പെട്ട ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. എന്നാൽ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും. ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി.

Read also: ആന്റണി ഒലിവര്‍ ട്വിസ്റ്റ് അല്ല ആന്റണി കൂണ്ടാങ്കടവ്; ചിരി പടർത്തി ഹോം സിനിമയിലെ ഡിലീറ്റഡ് രംഗം

അതേസമയം കള ആണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തിയേറ്ററുകള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലൂടേയും പ്രേക്ഷകരിലേക്കെത്തിയ കള എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടലില്‍ നിന്നും ഉടലെടുക്കുന്ന പ്രതികാരവും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അതേസമയം നിരവധി ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.

Story highlights: Minnal Murali Netflix release