ലാലേട്ടാ…ലാ..ലാ..ലാ; മോഹന്‍ലാലിനെ പാട്ടിലാക്കി കുരുന്നുകള്‍: ഗഭീരം ഈ പാട്ട് പ്രകടനം

Story highlights: Mohanlal Flowers Top Singer

‘ഞാന്‍ ജനിച്ചതും കേട്ടൊരു പേര്
പിന്നെ ആഘോഷമായൊരു പേര്
ഇടം തോളൊന്ന് മെല്ലെ ചരിച്ച്…
കള്ള കണ്ണോന്നിറുക്കി ചിരിച്ച്
വില്ലനായി അവതരിച്ച, മഞ്ഞില്‍ വിരിഞ്ഞ പൂവേ
അന്ന് തൊട്ടിന്ന് വരെ……
നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തെ
ലാലേട്ടാ.. ലലലാലാലാ ലാലേട്ടാ….’ മോഹന്‍ലാല്‍ എന്ന മഹാനടനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്നതാണ് ഈ ഗാനം. ചലച്ചിത്ര ലോകത്ത് ഹിറ്റായ ഗാനം ഗംഭീരമായി ആലപിച്ച് കൈയടി നേടിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ രണ്ട് കുരുന്ന് ഗായകര്‍.

മനോഹരമായ സ്വരമാധുര്യം കൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ കൈയടി നേടുന്ന മിയയും മേഘ്‌നയും ചേര്‍ന്നാണ് ഈ പാട്ട് പാടിയത്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഈ അസുലഭ നിമിഷത്തില്‍ ടോപ് സിംഗര്‍ വേദിയിലുണ്ടായിരുന്നു. കുരുന്ന് ഗായകരുടെ പാട്ട് ഏറെ ഇഷ്ടത്തോടെ ലാലേട്ടന്‍ ആസ്വദിക്കുകയും ചെയ്തു.

Read more: സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് അറിഞ്ഞപ്പോഴുള്ള റാഫിയുടെ ആദ്യ റിയാക്ഷന്‍: സ്‌നേഹംകൊണ്ട് വാരിപ്പുണര്‍ന്ന് ‘ചക്കപ്പഴം ഫാമിലി’യും: വിഡിയോ

2018-ല്‍ പ്രേക്ഷകരിലേക്കെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. നിഹാല്‍ സാദിഖ്, ടോണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥനാ ഇന്ദ്രജിത് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചത്.

Story highlights: Mohanlal Flowers Top Singer