പാട്ടുവേദിയിൽ ഒരു ‘ജൂനിയർ ഹരികൃഷ്ണൻസ്’; മോഹൻലാലിനെ പൊട്ടിച്ചിരിപ്പിച്ച് കുട്ടിത്താരങ്ങൾ- വിഡിയോ

മോഹൻലാലും മമ്മൂട്ടിയും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. ഇരുവരും ഒന്നിച്ചുള്ള സിനിമകൾക്ക് എന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുമാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയും താരങ്ങളാക്കി ഫാസിൽ 1998ൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. പൊട്ടിച്ചിരികളും പ്രണയവും വിരഹവും കുസൃതിയുമെല്ലാം സമ്മാനിച്ച ഹരികൃഷ്ണൻസിന് ഒരു ജൂനിയർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടികൾ.

മോഹൻലാൽ അതിഥിയായി എത്തിയ ഓണം എപ്പിസോഡിലാണ് ബെവൻ, ശ്രീനന്ദ, ശ്രീനന്ദ് എന്നിവർ സ്കിറ്റും പാട്ടുമായി എത്തിയത്. മീരയ്ക്ക് വേണ്ടി തമ്മിലടിക്കുന്ന ഹരികൃഷ്ണന്മാരായി ബെവനും ശ്രീനന്ദും എത്തിയപ്പോൾ മീരയായി ശ്രീനന്ദയാണ് എത്തിയത്. മൂവരും സ്കിറ്റും മനോഹരമാക്കി ലൈവായി ഡയലോഗ് പറഞ്ഞ് അമ്പരപ്പിക്കുകയും ചെയ്തു.

Read More: ഏഴുവർഷങ്ങൾക്ക് ശേഷം ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന ചിത്രം- ‘വോയിസ് ഓഫ് സത്യനാഥൻ’

സ്കിറ്റിനൊപ്പം എക്കാലത്തെയും പ്രിയ ഗാനമായ ‘ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ..’ എന്ന ഗാനവും മൂവരും ചേർന്ന് ആലപിച്ചു. നിറചിരിയും കൈയടികളുമായി മോഹൻലാലും കുഞ്ഞു താരങ്ങളെ പ്രോത്സാഹിപ്പിച്ചു. പാട്ടിനൊപ്പം വൈവിധ്യമാർന്ന കഴിവുകളിലൂടെ ശ്രദ്ധനേടുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞു ഗായകർ.

Story highlights- mohanlal special episode harikrishnans movie skit