രുക്മിണിയമ്മയ്ക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ്; സ്‌നേഹത്തോടെ ഒരു ഉമ്മയും: ഹൃദ്യമായ വിഡിയോ

Mohanlal's Surprise to an old aged woman

അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് ചലച്ചിത്രലോകത്ത് കൈയടി നേടുന്ന താരമാണ് മോഹന്‍ലാല്‍. നിരവധിയാണ് താരം സമ്മാനിച്ച കഥാപാത്രങ്ങളും. പ്രായഭേദമന്യേ മോഹന്‍ലാലിനുള്ള ആരാധകരും ഏറെയാണ്. ആരാധകരോടുള്ള മോഹന്‍ലാലിന്റെ സ്‌നേഹാര്‍ദ്രമായ ഇടപെടലുകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു വിഡിയോ ആണ്. തന്റെ പ്രിയപ്പെട്ട ഒരു ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. രുക്മിണിയമ്മ എന്നാണ് ഈ ആരാധികയുടെ പേര്. മോഹന്‍ലാലിനെ കാണണമെന്ന് അടുത്തിടെ ആഗ്രഹം പ്രകടപ്പിച്ചിരുന്നു രുക്മിണിയമ്മ.

Read more: കോശി കുര്യന്‍ തെലുങ്കിലെത്തുമ്പോള്‍ ഡാനിയല്‍ ശേഖര്‍: റാണയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി ടീസര്‍

കരഞ്ഞുകൊണ്ട് തനിക്ക് മോഹന്‍ലാലിനെ കാണണമെന്ന് പറയുന്ന രുക്മിണിയമ്മയുടെ വിഡിയോ മോഹന്‍ലാല്‍ ഫാന്‍സ് പേജുകളിലും പ്രത്യകഷപ്പെട്ടു. ഇത് അറിഞ്ഞ മോഹന്‍ലാല്‍ വിഡിയോകോളിലൂടെ രുക്മിണിയമ്മയുമായി സംസാരിച്ചു. കോളിനൊടുവില്‍ സ്‌നേഹത്തോടെ ഒരു ഉമ്മയും താരം നല്‍കി. കൊവിഡ് കാലമായതിനാല്‍ ആണ് നേരിട്ട് കാണാന്‍ വരാത്തത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്തായാലും സ്‌നേഹാര്‍ദ്രമായ ഈ വിഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

Story highlights: Mohanlal’s Surprise to an old aged woman