‘രാമായണക്കാറ്റേ..’; മനോഹര നൃത്തച്ചുവടുകളുമായി യുവയും മൃദുലയും- വിഡിയോ

മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇരുവരുടെയും വിവാഹ വിശേഷങ്ങൾക്കും അഭിനയ വിശേഷങ്ങൾക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത്. ഇരുവരും അഭിനേതാക്കളാണെങ്കിലും ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലാണ് യുവയും മൃദുലയും ഒന്നിച്ചെത്താറുള്ളത്.

വിവാഹ ശേഷം ‘തങ്കത്തിങ്കൾ കിളിയായി കുറുകാം..’ എന്ന ഗാനത്തിന് ഇരുവരും ചേർന്ന് ചുവടുവെച്ചത് വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, മറ്റൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് യുവയും മൃദുലയും. ‘രാമായണക്കാറ്റേ എൻ നീലാംബരി കാറ്റേ..’ എന്ന ഗാനത്തിനാണ് ഇരുവരും സ്റ്റാർ മാജിക് വേദിയിൽ ചുവടുവയ്ക്കുന്നത്.

Read More: സായി പല്ലവിയുടെ നൃത്ത വൈഭവവുമായി ‘ലവ് സ്റ്റോറി’, ഒപ്പം നാഗചൈതന്യയും- ട്രെയ്‌ലർ

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights- mridula vijay and yuva dance