‘മുന്തിരിപ്പൂവോ… എന്തിനാണാവോ…’; ഹൃദയതാളങ്ങള്‍ കീഴടക്കി ഭ്രമത്തിലെ ഗാനം

Munthiripoovo Lyrical Video From Bhramam Prithviraj Sukumaran 

നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തെത്തി. ‘മുന്തിരിപ്പൂവോ എന്തിനാണാവോ….’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നതും ജേക്‌സ് ബിജോയ് ആണ്. ഇന്ത്യയില്‍ ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസും ചിത്രത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: ഹിറ്റ് ഗാനങ്ങള്‍ക്ക് ഗംഭീരമായി ചുവടുവെച്ച് നിത്യ ദാസും മകളും ഒപ്പം നവ്യ നായരും: മനോഹരം ഈ പെര്‍ഫോമെന്‍സ്‌

പൃഥ്വിരാജ് സുകുമാരനോടൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എ പി ഇന്റര്‍നാഷ്ണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ശങ്കര്‍. ജഗദീഷ്, സുധീര്‍ കരമന, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ഭ്രമം എന്ന ചിത്രത്തില്‍.

ശരത് ബാലന്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്.

Story highlights: Munthiripoovo Lyrical Video From Bhramam Prithviraj Sukumaran