കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിതും റോഷന്‍ മാത്യുവും; ‘നൈറ്റ് ഡ്രൈവ്’ ഒരുങ്ങുന്നു

Night Drive Movie Indrajith Sukumaran And Roshan Mathew

മികച്ച അഭിനയത്തിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളാണ് ഇന്ദ്രജിത് സുകുമാരനും റോഷന്‍ മാത്യുവും. ഇരുവരും സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അവതരിപ്പിക്കുന്ന ഓരോ സിനിമകളിലേയും കഥാപാത്രങ്ങളെ ഇരുവരും പരിപൂര്‍ണതയില്‍ എത്തിക്കാറുമുണ്ട്.

ഇന്ദ്രജിത് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. നൈറ്റ് ഡ്രൈവ് എന്നാണ് ചിത്രത്തിന്റെ പേര്. ഇരുവര്‍ക്കും ഒപ്പം അന്ന ബെന്നും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: ദൃശ്യചാരുതയില്‍ ‘എന്‍കൗണ്ടര്‍ വിത് എക്‌സ്’; മികച്ച പ്രതികരണം നേടി രണ്ടാം ഭാഗവും

നൈറ്റ് ഡ്രൈവിന്റെ ചിത്രീകരണവും ആരംഭിച്ചു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണ, നീതു പിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Night Drive Movie Indrajith Sukumaran And Roshan Mathew