ഹിറ്റ് ഗാനങ്ങള്‍ക്ക് ഗംഭീരമായി ചുവടുവെച്ച് നിത്യ ദാസും മകളും ഒപ്പം നവ്യ നായരും: മനോഹരം ഈ പെര്‍ഫോമെന്‍സ്‌

Nithya Das and daughter da

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിത്യ ദാസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. മകള്‍ക്കൊപ്പമുള്ള വിഡിയോകള്‍ പലപ്പോഴും നിത്യ ദാസ് സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും അമ്മയും മകളും ചേര്‍ന്നുള്ള ഒരു നൃത്ത പ്രകടനമാണ്.

ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അഥിതികളായെത്തിയപ്പോഴാണ് നിത്യാ ദാസും കളും ചേര്‍ന്ന് നൃത്തം ചെയ്തത്. സൈബര്‍ ഇടങ്ങളില്‍ ട്രെന്‍ഡിങ്ങായ പരംസുന്ദരിക്കും നിത്യ ദാസും മകള്‍ നൈനയും ചേര്‍ന്ന് ചുവടുകള്‍ വെച്ചു. ഇവര്‍ക്കൊപ്പം നവ്യ നായരും ചേര്‍ന്നതോടെ പ്രകടനം ഗംഭീരമായി.

Read more: മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ

വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരിലേക്കെത്താറുണ്ട് നിത്യ ദാസ്. 2001-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര പ്രവേശനം. പിന്നീട് ബാലേട്ടന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. സൂര്യകിരീടമാണ് താരത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights:  Nithya Das and daughter dance performance on Flowers Star Magic