പ്രതിരോധ ശേഷി വർധിപ്പിക്കാൻ മുളപ്പിച്ച പയർ; കഴിക്കേണ്ടത് ഇങ്ങനെ

വൈറസുകൾ ഭരിക്കുന്ന ഈ കാലത്ത് സ്വയം പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നല്ല ഭക്ഷണക്രമത്തിലൂടെ ശരീരത്തിന് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർധിപ്പിച്ചെടുക്കാൻ സാധിക്കും. ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. 

ധാരാളം പോഷക ഗുണങ്ങൾ ഉള്ളതാണ് മുളപ്പിച്ച പയർ. ഇത് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്നും സഹായിക്കു ഒന്നാണ്. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ.

സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും.

Read also: അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി

അതേസമയം ഏത് ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്റെ പാചക രീതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.. കാരണം കൃത്യമായ രീതിയിൽ ഇവ തയാറാക്കി കഴിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ശരീരത്തെ മോശമായി ബാധിച്ചേക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിക്കുന്നതിന് മുൻപ് ഇവയുടെ ഗുണമേന്മ പരോശോധിച്ച് ഉറപ്പുവരുത്തണം. 

Story highlights: Nutritional Information about Sprout Beans