വിജയത്തിളക്കത്തിൽ ഹർവിന്ദർ സിംഗ്; പാരാലിംപിക്‌സില്‍ അമ്പെയ്ത്തിൽ ഇന്ത്യക്ക് മെഡൽ

ടോക്യോ പാരാലിംപിക്‌സില്‍ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ഹർവിന്ദർ സിംഗിന് വെങ്കല മെഡൽ. ആദ്യമായാണ് അമ്പെയ്ത്തിൽ ഇന്ത്യ മെഡൽ നേടുന്നത്. കൊറിയയുടെ എം എസ് കിമ്മിനെ തോൽപ്പിച്ചാണ് ഹർവിന്ദർ സിംഗ് വിജയം നേടിയത്. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തിൽ ഇന്ത്യന്‍ താരം അവനി ലെഖാറയും മുൻപ് വെങ്കല മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർവിന്ദർ സിംഗിന്റെ വിജയവും കായികലോകം കേട്ടറിഞ്ഞത്.

അതേസമയം ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യ നേടിയ ആദ്യ സ്വര്‍ണ മെഡൽ സമ്മാനിച്ചതും അവനി ലെഖാറ തന്നെയായിരുന്നു. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി സ്വർണം നേടിയത്. ഇതോടെ പാരാലിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡും അവനി സ്വന്തമാക്കിയിരുന്നു.

Read also; തെരുവിൽ കഴിയുന്ന വ്യക്തിയ്ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ്

അതേസമയം ലോകം പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെങ്കിലും കായിക ആവേശത്തിലാണ് ലോകജനത. ഒളിമ്പിക്സിന് ശേഷം പാരാലിംപിക്സിന്റെ ആവേശത്തിലാണ് കായികജനത.

Read also; 12 മണിക്കൂർ കടലിൽ അകപ്പെട്ടു; യുവാവിന് തുണയായത് ഡോൾഫിനുകൾ

Story highlights; paralympics harvinder archery bronze