നടുക്കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ- വിഡിയോ

താരപുത്രൻ എന്നതിന്റെ പകിട്ടൊന്നും ഒട്ടും ബാധിക്കാത്ത നടനാണ് പ്രണവ് മോഹൻലാൽ. കുട്ടിക്കാലത്ത് സിനിമയിൽ വിസ്മയിപ്പിച്ച പ്രണവ് , നായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ പ്രസിദ്ധിയുടെ തിളക്കത്തിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിച്ചത്. തന്റെ യാത്രകളുമായി മറ്റൊരു ജീവിതരീതിയാണ് പ്രണവ് തിരഞ്ഞെടുത്തത്. ഇപ്പോഴിതാ, പ്രണവിന്റെ ലാളിത്യവും സഹായമനസ്കതയും വെളിവാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗൺ സമയത്ത് മോഹൻലാലിൻറെ ചെന്നൈയിലെ വസതിക്ക് സമീപമുള്ള കടലിൽ സംഭവിച്ചതാണ് എന്നാണ് കരുതുന്നത്. രണ്ടുമിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്നും നീന്തി വരികയാണ് പ്രണവ് മോഹൻലാൽ.

Read More: ‘ദൃശ്യം 2’ ഹിന്ദി പതിപ്പിന് ഡിസംബറിൽ തുടക്കമാകും; നായകനായി അജയ് ദേവ്ഗൺ

കരയിലേക്ക് അടുക്കുമ്പോഴാണ് കയ്യിൽ ഒരു നായ ഉള്ളത് കാണാൻ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിൽ എത്തിച്ച് മറ്റു നായകൾക്കൊപ്പം പ്രണവ് വിട്ടു. പിന്നീട് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നകലുകയാണ് പ്രണവ്. മോഹൻലാലിൻറെ വീടിന്റെ മട്ടുപ്പാവിൽ നിന്നും പകർത്തിയ വിഡിയോ എന്നാണ് കരുതുന്നത്.

Story highlights- pranav mohanlal save stray dog