‘കുന്നിമണി ചെപ്പുതുറന്ന്….’ പാടി രമ്യ നമ്പീശന്‍; മനോഹരം ഈ സ്വരമാധുര്യം: വിഡിയോ

September 23, 2021
Remya Nambeesan singing Eenangalude Gandharvan Flowers TV

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്‍മുളതന്‍ കാതില്‍മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓര്‍ത്തുപാടും പോലെ… പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാനമാണ് ഇത്. മനോഹരമായ ഈ ഗാനം അതിഗംഭീരമായി ആലപിച്ചിരിക്കുയാണ് രമ്യ നമ്പീശന്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാഷിനെ അനുസ്മരിച്ചുകൊണ്ട് സംപ്രേക്ഷണം ചെയ്ത ‘ഈണങ്ങളുടെ ഗന്ധര്‍വ്വന്‍’ എന്ന പരിപാടിയിലാണ് രമ്യ നമ്പീശന്‍ പാടിയത്.

പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1988-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലേതാണ് ഈ ഗാനമെങ്കിലും ഇന്നും പത്തരമാറ്റിന്റെ തിളക്കമുണ്ട് ഈ പാട്ടിന്.

Read more: പാടാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വിസ്മയിപ്പിച്ച് ബിനു അടിമാലി- വിഡിയോ

അതേസമയം മിനിസ്‌ക്രീനിലെ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ രമ്യ നമ്പീശന്‍ ശരത് സംവിധാനം നിര്‍വഹിച്ച ‘സായ്ഹാനം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിനു പുറമെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും താരം ശ്രദ്ധേയമാണ്. പെരുമഴക്കാലം, ഗ്രാമഫോണ്‍, ചോക്ലേറ്റ്, ശലഭം, ചാപ്പാ കുരിശ്, ബാച്ച്ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ രമ്യ നമ്പീശന്‍ വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടി.

Story highlights: Remya Nambeesan singing Eenangalude Gandharvan Flowers TV