മോഹന്‍ലാല്‍ നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രത്തിന് തുടക്കം

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷകരും ഏറ്റെടുത്ത സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്ക്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു ആശിര്‍വാദിന്റെ നിര്‍മാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. സിനിമയുടെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷാജി കൈലാസ് പങ്കുവെച്ചിട്ടുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും കാണാം ഈ ഫോട്ടോകളില്‍.

Read more: നട്ടെല്ലുകൾ കൂടി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികൾ; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞിട്ടും ഇന്നും ചേർന്നിരിക്കുന്നവർ- ഹൃദയം തൊടുന്ന അനുഭവം

രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അതേസമയം റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. 2009-ലാണ് റെഡ് ചില്ലീസ് പ്രേക്ഷകരിലേക്കെത്തിയത്. പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അണിയറയിലൊരുങ്ങുന്നുണ്ട്.

Story highlights: Shaji Kailas Mohanlal movie started with pooja