‘അവാര്‍ഡ് കിട്ടിയല്ലോ… കുറച്ച് ത്രില്ല് ഒക്കെയുണ്ട്’; പുരസ്‌കാരവേദിയില്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടി ശോഭന

Shobana funny response after receiving

ശോഭന, ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തെ നിറസാന്നിധ്യമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തരയില്‍ താരം പ്രത്യക്ഷപ്പെട്ടു. ആ അഭിനയ മികവിന് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡും ലഭിച്ചു. പുരസ്‌കാരവേദിയില്‍ സന്തോഷം പങ്കുവയ്ക്കുന്ന ശോഭനയുടെ വിഡിയോയ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പുരസ്‌കാരം വാങ്ങിയ ശേഷം ശോഭന പറഞ്ഞ വാക്കുകളും ഹൃദ്യമാണ്. ‘ അങ്ങനെ എനിക്ക് അവാര്‍ഡ് ഒക്കെ കിട്ടിയല്ലോ, കുറച്ച് ത്രില്ല് ഒക്കെയുണ്ട്. താങ്ക്യൂട്ടോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ശേഷം വേദിയില്‍ നിന്നും മടങ്ങുന്ന സമയത്ത് കുഞ്ഞ് കുട്ടിയെപോലെ വേദിയില്‍ തുള്ളിച്ചാടുന്ന ശോഭനയേയും വിഡിയോയില്‍ കാണാം.

Read more: പെണ്‍കുട്ടി ജനിക്കുമ്പോള്‍ വൃക്ഷത്തൈകള്‍ നട്ട് ആഘോഷിക്കുന്ന ഒരു നാട്

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ശോഭനയുടെ അഭിനയമികവും കൈയടി നേടിയിരുന്നു. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights: Shobana funny response after receiving siima award